റഷ്യൻ ആക്രമണത്തിൽ 14 കുട്ടികൽ ഉൾപ്പെടെ 352 പേർ കൊല്ലപ്പെട്ടു വന്നു ഉക്രൈൻ

യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം തുടരുകയാണ്. റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

0

കീവ് |റഷ്യയുടെ ആക്രമണത്തിൽ രാജ്യത്തെ 352 പേർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നു. 1624 പേർക്ക് പരിക്കേറ്റുവെന്നും യുക്രെയ്‌നിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്ത സൈനികരെ കുറിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കുന്നതിനായി യുക്രെയ്ൻ വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. വെബ് സൈറ്റിൽ മരിച്ച സൈനികരുടെ മൃതശരീരത്തിന്റേയും മറ്റ് രേഖകളുടേയും ചിത്രം നൽകിയിട്ടുണ്ട്. പിടിക്കപ്പെട്ടുവെന്ന് സൈനികർ സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ വീഡിയോകളും ഈ വെബ്‌സൈറ്റിൽ ഉണ്ടാവും. പിടിക്കപ്പെട്ടവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാതെ പലരും കഷ്ടപ്പെടുകയാണെന്നും അതിനാലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയതെന്നും യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയ ഉപദേഷ്ടാവ് അറിയിച്ചു.

റ ഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റഷ്യയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി അറിയിച്ചിട്ടുണ്ട്. റഷ്യ നിർദ്ദേശിച്ച ബെലറൂസിൽവെച്ച് തന്നെ ചർച്ച നടത്താമെന്നാണ് യുക്രെയ്ൻ അറിയിച്ചത്. ബെലൂറസിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചത്

അതിനിടെ യുക്രെയ്‌നിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആണവ ഭീഷണി മുഴക്കിയതായാണ് റിപ്പോർട്ടുകൾ. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവസേനയോട് അടക്കം സജ്ജമാകാനും പ്രസിഡന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം തുടരുകയാണ്. റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 5250 ആയി.

You might also like

-