യു കെ യിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക്

നിലവിലെ കൊറോണ സാഹചര്യവും, യാത്രകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും കണക്കിലെടുത്താണ് ബ്രിട്ടണിൽ നിന്നുള്ള വന്ദേഭാരത് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

0

ഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നിലവിലെ കൊറോണ സാഹചര്യവും, യാത്രകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും കണക്കിലെടുത്താണ് ബ്രിട്ടണിൽ നിന്നുള്ള വന്ദേഭാരത് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രാജ്യത്ത് എത്തിക്കുന്നതിനായാണ് കേന്ദ്രസർക്കാർ വന്ദേഭാരത് മിഷന് തുടക്കമിട്ടത്.

ഡിസംബർ ഒന്നു മുതൽ ആരംഭിച്ച വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ 1005 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. 27 രാജ്യങ്ങളിൽ നിന്നുമായി 40 ലക്ഷത്തോളം ആളുകളെ രാജ്യത്ത് എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചത്. കൊറോണ വ്യാപനം തടയാനുള്ള പരിശ്രമങ്ങൾക്കിടെ കൂടുതൽ ശക്തമായ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബ്രിട്ടണിൽ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കുന്നതുൾപ്പെടെ കർശന നടപടികളാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്

You might also like

-