ബിബിസിയിലെ ആദായ നികുതി പരിശോധന,G20 സമ്മേളനത്തിനിടെ വിശദികരണം ആരാഞ്ഞു ബ്രിട്ടൻ

കഴിഞ്ഞ മാസം ബിബിസി ഓഫീസുകളിൽ നടന്ന മൂന്ന് ദിവസത്തെ റെയ്ഡുകളെ ഇന്ത്യൻ നികുതി അധികാരികൾ "സർവേ" എന്ന് വിശേഷിപ്പിച്ചത് , ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് റെയ്‌ഡ്‌ നടന്നത് .

0

ഡൽഹി | ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകളിൽ നികുതി റെയ്ഡ് നടത്തിയ വിഷയം ഉന്നയിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ ജി20 യോഗത്തിനായി ക്ലെവർലി ഇന്ത്യയിലെത്തിയിട്ടുള്ളത് . വ്യാഴാഴ്ചത്തെ ജി20 പരിപാടിക്ക് മുന്നോടിയായി ബുധനാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനിടയിലാണ് . ബി ബി സി റെയ്ഡ് സംബന്ധിച്ച വിശദികരണം തേടിയത്

കഴിഞ്ഞ മാസം ബിബിസി ഓഫീസുകളിൽ നടന്ന മൂന്ന് ദിവസത്തെ റെയ്ഡുകളെ ഇന്ത്യൻ നികുതി അധികാരികൾ “സർവേ” എന്ന് വിശേഷിപ്പിച്ചത് , ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് റെയ്‌ഡ്‌ നടന്നത് .

 

Business profile picture
ANI
UK Foreign Secretary James Cleverly brought up the BBC tax issue with EAM S Jaishankar today. He was firmly told that all entities operating in India must comply fully with relevant laws and regulations: Sources

മൂന്ന് ദിവസമാണ് ഡൽഹിയിലെയും മുബൈയിലെയും ബിബിസിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വിഷയത്തില്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ബിബിസിക്കെതിരെ ബിജെപി ശകതമായി ഉയര്‍ത്തുന്നപ്പോഴാണ് വിഷയം ബ്രിട്ടന്‍ നയതന്ത്ര തല ചർച്ചയില്‍ ഉന്നയിച്ചത്. ബ്രിട്ടന്‍ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവ‍ർലി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്. ചർച്ച സ്ഥിരീകരിച്ചുവെങ്കിലും മറ്റ് വിവരങ്ങള്‍ ജെയിംസ് ക്ലെവർലി വെളിപ്പെടുത്തിയിട്ടില്ല. നാളെ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് ജെയിംസ് ക്ലെവർലി ഇന്ത്യയില്‍ എത്തിയത്.

നേരത്തെ ബ്രിട്ടനിലെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അദായ നികുതി പരിശോധന വിഷയം ചർച്ചയായപ്പോള്‍ ബിബിസിക്ക് ബ്രിട്ടീഷ് സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിബിസിയുടെ എഡിറ്റോറിയില്‍ സ്വാതന്ത്രത്തിനായി നിലകൊള്ളുമെന്നായിരുന്നു ബ്രിട്ടീഷ് സർക്കാരിന്‍റെ നിലപാട്. ബിബിസി ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്ന നിലപാടാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്വീകരിച്ചതെന്നാണ് വിവരം. വിഷയത്തിൽ സർക്കാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ മുസ്ലീങ്ങളുമായുള്ള മോദിയുടെ ബന്ധത്തെ വിലയിരുത്തുന്ന രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്ററിയെ ഒരു “പ്രചാരണ ശകലം” എന്ന് ഇന്ത്യൻ സർക്കാർ വിമർശിച്ചിരുന്നു. 2002-ലെ ഗുജറാത്ത് മതകലാപത്തിന് ചുറ്റുമുള്ള സാഹചര്യങ്ങൾക്ക് മോദി നേരിട്ട് ഉത്തരവാദിയാണെന്ന്പറയുന്ന ഡോക്ക്യൂമെന്ററി 1,000-ത്തിലധികം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടതും – അവരിൽ പലരും മുസ്ലീങ്ങൾ – ആണെന്നും ഡോക്ക്യൂമെന്ററിയിൽ ചുണ്ടികാണിക്കുന്നുണ്ട് .

ബിബിസിഡോക്ക്യൂമെന്ററിയെ ന്യായീകരിച്ചു രംഗത്തുവന്നിരിന്നിരുന്നു , “ഉയർന്ന എഡിറ്റോറിയൽ മാനദണ്ഡങ്ങൾ” പാലിക്കുന്നതായി അവകാശപ്പെട്ടിരുന്നു . ഡോക്യുമെന്ററിയിൽ പ്രതികരിക്കാൻ മോദിയുടെ പാർട്ടിക്ക് അവസരം ലഭിച്ചെങ്കിലും അത് നിരസിച്ചതായി അതിൽ പറയുന്നു.

 

0
You might also like

-