റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. നേരത്തെ നടന്ന ചർച്ചകൾ വിഫലമായ സാഹചര്യത്തിലാണ് ചർച്ച തുടരുന്നത്.

0

വാഷിങ്ടൺ | റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്കണം. റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ അകാരണമായി പീഡിപ്പിക്കുന്നതായി വിവരമുണ്ട്. ഇനി സ്ഥിതി ഗുരുതരമായേക്കാം. എല്ലാവരെയും സഹായിക്കാൻ റഷ്യയിലെ അമേരിക്കൻ എംബസിക്ക് പരിമിതിയുണ്ട്. അതിനാൽ ഇപ്പോൾത്തന്നെ റഷ്യ വിടണമെന്ന് പൗരന്മാർക്കുള്ള മുന്നറിയിപ്പിൽ അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. റഷ്യയിലെ സാഹചര്യം ഏതു നിമിഷവും മാറാമെന്നും ഇപ്പോൾത്തന്നെ യാത്രാ മാർഗങ്ങൾ പരിമിതമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. നേരത്തെ കാനഡയും പൗരന്മാരോട് റഷ്യ വിടാൻ നിർദേശിച്ചിരുന്നു.

യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. നേരത്തെ നടന്ന ചർച്ചകൾ വിഫലമായ സാഹചര്യത്തിലാണ് ചർച്ച തുടരുന്നത്. സംഘർഷം ആരംഭിച്ചിതിന് ശേഷം ഇത് മൂന്നാംതവണയാണ് റഷ്യയും യുക്രെയ്‌നും തമ്മിൽ ചർച്ച നടത്തുന്നത്.പതിവിൽ നിന്നും വിപരീതമായി ഇന്ന് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന. ചർച്ചയ്‌ക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി നേരിട്ട് ക്ഷണിച്ചിരുന്നു. നേരത്തെ നടന്ന രണ്ട് ചർച്ചകളിലും പ്രതിനിധികളാണ് പങ്കെടുത്തത്.

നിലവിൽ യുക്രെയ്‌നിലെ റഷ്യൻ ആക്രമണം 12ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ചർച്ചകളിലെന്ന പോലെ രാജ്യത്തു നിന്നും റഷ്യൻ സൈന്യം പൂർണമായി പിന്മാറണമെന്ന ആവശ്യമാണ് യുക്രെയ്ൻ മൂന്നാം തവണയും ഉന്നയിക്കുക. യുക്രെയ്‌നിന് നാറ്റോ അംഗത്വം നൽകരുതെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ റഷ്യയും ചർച്ചയിൽ മുന്നോട്ടുവയ്‌ക്കും.

You might also like

-