വർധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബിൽ യുഎസ് സെനറ്റ് പാസാക്കി

യു.എസ്. സെനറ്റില്‍ ഒന്നിനെതിരെ 94 വോട്ടുകളോടെ പാസ്സാക്കി. യു.എസ്. കോണ്‍ഗ്രസ്സില്‍ ആദ്യമായാണ് ഇരു പാര്‍ട്ടികളുടേയും പൂര്‍ണ്ണ പിന്തുണയോടെ ഒരു നിയമം പാസ്സാകുന്നത്.

0

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ ഈയ്യിടെ ഏഷ്യന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളെ പ്രതിഷേധിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ നിയമം യു.എസ്. സെനറ്റില്‍ ഒന്നിനെതിരെ 94 വോട്ടുകളോടെ പാസ്സാക്കി. യു.എസ്. കോണ്‍ഗ്രസ്സില്‍ ആദ്യമായാണ് ഇരു പാര്‍ട്ടികളുടേയും പൂര്‍ണ്ണ പിന്തുണയോടെ ഒരു നിയമം പാസ്സാകുന്നത്.മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്ക് സെനറ്റ് അംഗം ജോഷ് ഹൗലി മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.

യു.എസ്. സെനറ്റ് ഈ ബില്‍ പാസ്സാക്കിയതോടെ വംശീയതക്കോ, ഗ്രൂപ്പുകള്‍ക്കോ യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.
ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് ഈ ബില്‍ പാസ്സായതോടെ ഫെഡറല്‍ ഗവണ്‍മെന്റ് പ്രതിജ്ഞ ചെയ്തിരിക്കുകയാണെന്ന് മെജോറട്ടി ലീഡര്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ചക്ക്ഷൂമ്മര്‍ പറഞ്ഞു.
ഹവായില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റ് അംഗം മസ്സിഹിറോനയാണ് ബില്‍ അവതരിപ്പിച്ചത്.

ഇനി ഈ നിയമം യു.എസ്. ഹൗസില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം യു.എസ്. ഹൗസ് പാന്‍ഡമിക്കിനിടയില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ അക്രമണത്തെ അപലപിക്കുന്ന സെലൂഷന്‍ പാസ്സാക്കിയിരുന്നു.
അടുത്തമാസം യു.എസ്. ഹൗസില്‍ ഈ ബില്‍ ചര്‍ച്ചക്കെടുക്കുമെന്ന് നാന്‍സി പെളോസിയും ഉറപ്പു നല്‍കി.