കാശ്മീരിലെ വാര്‍ത്താ വിതരണ സ്തംഭനം അവസാനിപ്പിക്കണമെന്ന് പ്രമീള ജയ്പാല്‍

അന്താരാഷ്ട്ര മാധ്യമങ്ങളേയും, സ്വാതന്ത്ര്യ മനുഷ്യാവകാശ നിരീക്ഷകരേയും ഉടന്‍ കാശ്മീരിലേയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

0

വാഷിംഗ്ടണ്‍ ഡി സി: കാശ്മീരിലേക്കുള്ള വാര്‍ത്താ വിതരണ ബന്ധം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും, തടങ്കലിലാക്കിയ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രമീള ജയ്പാല്‍, ജയിംസ് പി മെക്ഗംവണ്‍ എന്നിവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് ഹേംപിയോക്ക് സെപ്റ്റംബര്‍ 11 ന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങളേയും, സ്വാതന്ത്ര്യ മനുഷ്യാവകാശ നിരീക്ഷകരേയും ഉടന്‍ കാശ്മീരിലേയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യ ഗവണ്മെണ്ടിന് മേല്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ഇവര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ 13 ന് നാല് യു എസ് സെനറ്റേഴ്‌സ് കാശ്മീരിനെ സംബന്ധിച്ചുള്ള അവരുടെ ഉല്‍കണ്ഠ പ്രസിഡന്റ് ട്രംമ്പിനെ അറിയിച്ചു. സെനറ്റര്‍ ക്രിസ്വാന്‍ ഹോളന്‍, ടോഡ്യങ്ങ്, ബെന്‍ കാര്‍ഡിന്‍, ലിന്റ്‌സെ ഗ്രഹാം എന്നിവരാണിവര്‍. ട്രംമ്പ് ഈ വിഷയത്തില്‍ അടിയന്തിരിമായി ഇടപെടണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ന്യൂക്ലിയര്‍ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് അമേരിക്കക്ക് പ്രധാനപങ്കി വഹിക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

You might also like

-