തൃശൂർ പെരിഞ്ഞനത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി
കുരുതുകുളങ്ങര ആല്‍സണ്‍, ഡെല്വിന് എന്നിവരെയാണ് കാണാതായത്.
തൃശ്ശൂർ: പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ആല്‍സണ്‍, ഡെല്വിന് എന്നിവരെയാണ് കാണാതായത്.ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ലൈഫ് ഗാർഡിനൊപ്പം നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. വേണ്ടിവന്നാൽ കോസ്റ്റ് ഗാർഡിന്റെ ഉൾപ്പടെ സഹായം തേടുമെന്നും അധികൃതർ അറിയിച്ചു.