ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ രണ്ട് പേരുടെ അറസ്റ്റ്കുടി രേഖപ്പെടുത്തി

ആറം​ഗം കൊലയാളി സംഘത്തിൽപ്പെട്ട അബ്‌ദുൾ റഹ്മാൻ,ഹയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിന്റെ സ്‌കൂട്ടർ ഓടിച്ചത് അബ്‌ദുൾ റഹ്മാനാണ്. നാളെ രാവിലെ ഒൻപത് മണിക്ക് പ്രതികളുമായി തെളിവെടുപ്പ് നടത്തും.

0

പാലകാട് | ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറം​ഗം കൊലയാളി സംഘത്തിൽപ്പെട്ട അബ്‌ദുൾ റഹ്മാൻ,ഹയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിന്റെ സ്‌കൂട്ടർ ഓടിച്ചത് അബ്‌ദുൾ റഹ്മാനാണ്. നാളെ രാവിലെ ഒൻപത് മണിക്ക് പ്രതികളുമായി തെളിവെടുപ്പ് നടത്തും.
പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐജി അശോക് യാദവ് പറഞ്ഞു.

പ്രതികൾക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘമാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇനി മറ്റ് പ്രതികൾ എളുപ്പത്തിൽ വലയിലാകുമെന്നാണ് നി​ഗമനം.കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രി വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് നീട്ടിയത്.ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.

-

You might also like

-