അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . പ്രതികൾക്കെതിരെ എസ്‌സി,എസ്ടി പീഡനനിരോധന നിയമപ്രകാരം കേസ്

മർദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഉല്‍സവദിവസം ക്ഷേത്ത്രത്തിൽ അതിക്രമിച്ചുകയറി ആചാരങ്ങൾ തടസ്സപ്പെടുത്തിയതിന് അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേസില്‍ ജസ്റ്റിന്‍ ജയില്‍ മോചിതനായത് ഇന്നലെയാണ്.

0

അടിമാലി | അടിമാലിയിൽ ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ആദിവാസി യുവാവിനു നേരെ ഗൂണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ഗൂണ്ടാ നേതാവ് അടിമാലി മന്നാം കല സ്വദേശി ജസ്റ്റിന്‍ കുളങ്ങരയും കൊച്ചേരിയിൽ സഞ്ജുവും പിടിയില്‍. മർദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഉല്‍സവദിവസം ക്ഷേത്ത്രത്തിൽ അതിക്രമിച്ചുകയറി ഗൂണ്ടാ സംഘം ആചാരങ്ങൾ തടസ്സപ്പെടുത്തിയതിന് അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേസില്‍ റിമാൻഡിൽ ആയ ജസ്റ്റിന്‍ ജയില്‍ മോചിതനായത് ഇന്നലെയാണ്. ജസ്റ്റിനും, കണ്ടാൽ അറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ്.മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയ കേസ് എടുത്തിരുന്നു.

പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നിരിക്കെ നടപടി വൈകിപ്പിച്ചതിൽ വിമർശനം ശക്തമാണ്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആയിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ മറുപടി. എന്നാൽ പൊലീസ് വാദം തെറ്റ് എന്ന് തെളിയിച്ച് സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കേസിൽ എസ്.സി– എസ്.ടി കമ്മീഷൻ കൂടി ഇടപെട്ടതോടെയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തത് .7 ദിവസത്തിനകം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്കും,അടിമാലി ട്രൈബൽ ഡെവലപ്മെന്റ്ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകി.ക്ഷേത്രം ഓഡിറ്റോറിയത്തിൽവച്ചുണ് ക്ഷേത്ര അങ്കണത്തിൽ വച്ച് കഞ്ഞിക്കുഴി സ്വദേശി വിനീതിനെ സഞ്ജുവും ജസ്റ്റിനും ചേർന്ന് മർദിച്ചിരിന്നു .സമ്മർദത്തിനൊടുവിൽ ഇന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. മർദനമേറ്റ വിനീതിനെ വ്യാഴാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌സി/എസ്ടി പീഡനനിരോധന നിയമപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്.

അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിനും സമീപത്തെ വിദ്യാലയത്തിനും ഇടയിലൂടെ കടന്നു പോകുന്ന റോഡില്‍ വച്ച് യുവാവിന് മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങളാണ് നവമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും നിരവധിയാളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.ഉത്സവാഘോഷങ്ങള്‍ക്കിടെ ക്ഷേത്രപരിസരത്ത് നടന്ന അതിക്രമ സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ പ്രതിഷേധിക്കുകയും പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷം പോലീസ് കേസ് എടുക്കയായിരിന്നു .പ്രതികളിൽ ഒരാളായ ജസ്റ്റിനെ ഇന്നു രാവിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മർദനം നടന്ന ശിവരാത്രിയിൽ ക്ഷേത്ര അങ്കണത്തിൽ കലാപമുണ്ടാക്കിയ  ഉത്സവം അലങ്കോലപ്പെടുത്തിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസിൽ പിടികൂടുന്നത്.എസ്‌സി/എസ്ടി കമ്മിഷൻ കൂടി ഇടപെട്ടതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.ക്ഷേത്ര ഭാരവാഹിൽ സമരവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് കേസെടുക്കുത് ആദ്യഘട്ടം പരാതി അവസാനിപ്പിക്കുന്നത് ,മർദനത്തെ കുറിച്ച് അറിയില്ലെന്ന ആദ്യ ഘട്ടത്തിലെ പൊലീസ് വാദം തള്ളിക്കൊണ്ട് സംഘട്ടന സമയത്ത് പൊലീസ് സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം നിരവധി കേസ്സുകളിൽ പ്രതിയായ ജസ്റ്റിനെതിരെ കാപ്പ ചുമത്തി കേസെടുക്കണമെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യരാമൻ ആവശ്യപ്പെട്ടു പ്രതികളെ പോലീസ് സംരഷിക്കുകയാണെന്നും.ജസ്റ്റിന്റെ നേതൃത്തത്തിൽ ഗൂണ്ടാ സംഘം ആദിവാസി കേന്ദ്രങ്ങളിൽ എത്തി ആദിവാസിസ്ത്രീകൾക്കും കുട്ടികൾക്കും നേരെ നിരവധി തവണ ആക്രമണം നടത്തിയതായി ആദിവാസി സമൂഹവും തന്നെ പരാതി അറിയിച്ചിട്ടുണ്ടെന്നും .സംസ്ഥാന സർക്കർ ഉചിതമായ നടപടി സ്വീകരിച്ചില്ലങ്കിൽ കോടതിയെ ശമിക്കുമെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടക്കണമെന്നും . അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ഒരു അംഗം ഗൂണ്ടാ സംഘത്തിന്റെ പിണിയാളാണെന്നും അക്രമം നടക്കുമ്പോൾ ഇയാൾ അക്രമികൾകൊപ്പം ഉണ്ട് . സ്വന്തം നാട് വിട്ടു അടിമാലിയിൽ വന്നു തമ്പടിച്ച ഇയാളുടെ പ്രവർത്തനം സംബന്ധിച്ച അന്വേഷണമെന്നു ക്ഷേത്ര പരിസരത്തു ക്ഷേത്രത്തിനുളിലും സ്ഥാപിച്ചിട്ടുള്ള സി സി ക്യാമറകൾ പരിശോധിക്കണമെന്നു അവർ ആവശ്യപ്പെട്ടു .

You might also like