കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി.

ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നാണ് വിവ ,,,,,.

0

ഡൽഹി: തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നാണ് വിവരം.തിങ്കളാഴ്ച രാവിലെ മുതലാണ് ഇന്ത്യന്‍ ഹൈകമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാതായത്. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറിനു ശേഷമാണ് ഇരുവരെയും വാഹനാപകടക്കേസില്‍ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പ്രതികരിച്ചത്.ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തില്‍പ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയെന്നും പാക് വാര്‍ത്താചാനലായ സമാ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താന്‍ എംബസിപ്രതിനിധിയെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.