സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും ആദായ നികുതി നൽകേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ

നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ സര്‍ക്കുലര്‍

0

സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും ആദായ നികുതി നൽകേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ ഉത്തരവിട്ടു. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ സര്‍ക്കുലര്‍.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25ആം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടിഡിഎ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആദായ നി​കു​തി പിടിക്കാമെന്ന് ​ഹൈ​ക്കോ​ട​തി ഉത്തരവിട്ടത്. സ​ന്യ​സ്ത​ർ സ്വ​ത്തു സ​മ്പാ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രു​ടെ വ​രു​മാ​നം സ​ന്യ​സ്ത സ​ഭ​യി​ലേ​ക്കാ​ണ്​ പോ​കു​ന്ന​തെ​ന്നും അതിനാല്‍ നി​കു​തി ഈടാക്കരു​തെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം.

You might also like