ഇന്ന് പൊതു ബജറ്റ് അഞ്ചു , അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ്?

നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതില്‍ മാറ്റം വന്നേക്കില്ല

0

ഡൽഹി | ഇന്ന് പൊതു ബജറ്റ്. ധനമന്ത്രി നിർമലാ സീതാരാമൻ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ഇന്ന് നടക്കുന്നത്. ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണയും ബജറ്റ് അവതരണം നടക്കുന്നത്. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തിനിടിലും തദ്ദേശീയമായ സമ്പദ്ഘടനയെ തകരാതെ പിടിച്ചുനിർത്താനായ കേന്ദ്രസർക്കാർ സാധാരണക്കാരിലേക്ക് കൂടുതൽ തുക എത്തുന്ന ക്ഷേമ പദ്ധതികൾ തുടരുന്നുമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക സർവ്വേ പ്രകാരം ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 67 ശതമാനം വളർച്ചയുണ്ടാക്കിയ ഇന്ത്യയുടെ കരുത്താണ് ഇത്തവണ നയത്തെ സ്വാധീനിക്കുക. ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ ഊന്നി കേന്ദ്രസർക്കാർ നിരവധി പദ്ധതിക്കായി തുക നീക്കിവയ്‌ക്കുമെന്നാണ് സൂചന.നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതില്‍ മാറ്റം വന്നേക്കില്ല. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം.

ജിഎസ്ടി പ്രതിമാസം ഒരു ലക്ഷം കോടിരൂപയ്‌ക്ക് മേൽ പിരിച്ചുകിട്ടുന്ന തരത്തിലേക്ക് നികുതിമേഖല ശക്തിപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം കൂടുമെന്നും കൂടുതൽ പണം ചിലവഴിച്ചുകൊണ്ടുള്ള അടിസ്ഥാന മേഖലയിലെ ഉത്തജനത്തിന് ഇത്തവണയും കേന്ദ്രസർക്കാർ ഊന്നൽ നൽകുമെന്നുമാണ് പ്രതീക്ഷ. സ്വയംസംരംഭകത്വത്തേയും സ്റ്റാർട്ടപ്പുകളേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിൽ മേഖലാ ശാക്തീകരണവും വികേന്ദ്രീകരണവും നടത്തുന്ന പദ്ധതികൾ തുടരുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാന മേഖലയിലെ ശാക്തീകരണവും തൊഴിൽ മേഖലാ വികസനവും മുഖ്യ വിഷയമാകും. കർഷകർക്ക് കഴിഞ്ഞ രണ്ടു വർഷമായി 6000രൂപ പ്രതിമാസം നൽകുന്നത് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ബാങ്കുകൾ കരുത്താർജ്ജിക്കുന്നതിനാൽ ജനങ്ങൾക്ക് വായ്പാ ഇനത്തിൽ കൂടുതൽ പദ്ധതികൾ ആലോചിക്കുന്നു.

പ്രതിരോധമേഖലയ്‌ക്കും ബഹിരാകാശമേഖലയ്‌ക്കും കൂടുതൽ കരുത്തുപകരുന്നതോടൊപ്പം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ വിപൂലീകരണത്തിനായി ഗവേഷണ സ്ഥാപനങ്ങൾക്കും ഉന്നത പഠന രംഗത്തും പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. ആരോഗ്യമേഖലയിൽ മെഡി്ക്കൽ കോളേജുകൾ വരുന്ന പദ്ധതി അതിവേഗം മുന്നോട്ട് കൊണ്ടുപോവുകയാണ് കേന്ദ്രസർക്കാർ. വൈറസ്-പകർച്ചവ്യാധി ചികിത്സാ മേഖലയിൽ അത്യാധുനിക ലാബുകളും ഓക്‌സിജനട ക്കമുള്ള അടിയന്തിര സാഹചര്യവുമായി ബന്ധപ്പെട്ട വ്യവസായമേഖലയ്‌ക്കും സഹായം നൽകുമെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ദിവ്യാംഗർക്കും നൽകുന്ന സഹായത്തിലും വർദ്ധനയുണ്ടാകുമെന്നും സൂചനയുണ്ട്.

2022 മാർച്ച് വരെയുള്ള സൗജന്യ റേഷൻ പദ്ധതി വഴി വലിയ സഹായമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. ദരിദ്ര ജനവിഭാഗത്തിനും ഗ്രാമീണ മേഖലയ്‌ക്കും സഹായമായി റേഷൻ വിതരണം നീട്ടാനും സാദ്ധ്യതയുണ്ട്. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ജനങ്ങളുടെ കൂടുമാറ്റം കൊറോണ കാലത്തുണ്ടായ ഒരു പ്രതിഭാസമാണ്. ഇതിനൊപ്പം കൃഷിയിലേക്കും പരമ്പരാഗത തൊഴിലേക്കും പോയവരുടെ എണ്ണവും കൂടുതലാണ്. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ആവശ്യമായി വന്നിരിക്കുന്നു എന്നത് ബജറ്റിനെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

-

You might also like

-