സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധിയാണ് . ചെറിയ പെരുന്നാള്‍ ഇന്നലെയാരിക്കുമെന്ന് കരുതി അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.

0

കോഴിക്കോട് | സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്‍റെ ആഹ്ളാദത്തിലാണ് മുസ്ലിം വിശ്വാസ സമൂഹം കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്.റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധിയാണ് . ചെറിയ പെരുന്നാള്‍ ഇന്നലെയാരിക്കുമെന്ന് കരുതി അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍. എന്നാൽ തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ചെറിയപെരുന്നാള്‍ മൊഞ്ചാണ് നാടെങ്ങും. പുത്തന്‍ ഉടുപ്പണിഞ്ഞു.മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി,കൈത്താളമിട്ടുള്ള പാട്ടുകള്‍
വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം.ദൂരേ ദിക്കില്‍ നിന്ന് പ്രിയപ്പെട്ടവര്‍.ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍.ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം.

ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർപെരുന്നാള്‍ ദിനത്തിലെ മറ്റൊരാകര്‍ഷണം പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്‍റെ പെരുന്നാള്‍ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷത.
.ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നല്‍കുന്നു

You might also like