വനിതാ മതിൽ കെട്ടാൻ  ചുമതല  എതിര്‍ക്കുന്ന രമേശ് ചെന്നിത്തലക്ക് ,   ആലപ്പുഴയിൽ രമേശ് ‘മുഖ്യരക്ഷാധികാരി’

ജില്ലയിലെ മന്ത്രിമാർക്കൊപ്പമാണ് വനിതാ മതിലിനെ എതിർക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്.

0

ആലപ്പുഴ: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ മുൻകൈയെടുത്തു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ   ആലപ്പുഴ ജില്ലയിലെ സംഘാടക    മുഖ്യരക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലലിയേ ചുമതലപ്പെടുത്തി  ഇതുമായി ബന്ധപ്പെട്ട് .മന്ത്രി  തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ്  ചെന്നിത്തലയെ  രക്ഷാധികാരിയായി തെരെഞ്ഞെടുത്തത് .

കളക്ട്രേറ്റിലായിരുന്നു  ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം . കെ സി വേണുഗോപാല്‍ ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്‍റെ രക്ഷാധികാരിയാവും. ജില്ലയിലെ മന്ത്രിമാർക്കൊപ്പമാണ് വനിതാ മതിലിനെ എതിർക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്.”തന്നെ വനിതാമതിലിന്റെ മുഖ്യ സംഘടകനാക്കിയത് അറിഞ്ഞില്ലെന്ന് ഇത് മര്യാദ കേട്ട പണിയാണെന്ന് തന്റെ അതൃപ്തി കളക്റ്ററേ അറിയിച്ചിട്ടുണ്ട്  ചെന്നിത്തല പ്രതികരിച്ചു

അതേസമയം, വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

നാടിന്‍റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.  അതേസമയം  തന്നോട്  പറയാതെ  വനിതാമതിലിന്റെ  രക്ഷാധികാരിയാക്കിയത്   മര്യാദ കേടാണെന്ന്  ചെന്നിത്തല പ്രതികരിച്ചു 

വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാരിന്‍റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, വനിതാ മതിലെന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാതിമത ഭേദമില്ലാതെ എല്ലാവരെയും വനിതാ മതിലിലേത്ത് സ്വാഗതം ചെയ്യുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍റേതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. ആചാരങ്ങളുടെ പേരിൽ ഈ മുന്നേറ്റം തടയാനാവില്ല. ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകർ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയിൽ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.