കേരളാതീരങ്ങളിൽ വേലിയേറ്റത്തിന് സാധ്യത കടൽ പ്രക്ഷുപാതമായേക്കും

വേലിയേറ്റം മൂലം കടല്‍ പ്രക്ഷുബ്ധമാകുവാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം

0

 

വേലിയേറ്റം മൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്

കൊച്ചി :തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം (INCOIS) അറിയിച്ചു.വേലിയേറ്റം മൂലം കടല്‍ പ്രക്ഷുബ്ധമാകുവാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം.അറിയിച്ചിട്ടുള്ളത് നാളെ രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് .

തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലും താഴ്ന്ന, വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കണം. അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലന്നുംമുദ്ര പഠന കേന്ദ്രംപറയുന്നു .

INCOIS_Press_Note

You might also like

-