‘തൃ​ശൂ​ര്‍ പൂ​രം ഒ​രു ആ​ന​യെ ഉ​പ​യോ​ഗി​ച്ച് നടത്തണം’ ആ​വ​ശ്യം ജി​ല്ലാ ക​ള​ക്ട​ര്‍ ത​ള്ളി

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്

0

തൃ​ശൂ​രം: തൃ​ശൂ​ര്‍ പൂ​രം ച​ട​ങ്ങു​ക​ള്‍ ഒ​രു ആ​ന​യെ ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ലാ ക​ള​ക്ട​ര്‍ ത​ള്ളി. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഒ​രാ​ന​യെ ഉ​പ​യോ​ഗി​ച്ച്‌ പൂ​രം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ല​ഭി​ച്ചാ​ലും അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.അ​ഞ്ച് പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച്‌ ച​ട​ങ്ങ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പാ​റ​മേ​ക്കാ​വ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. പൂ​രം മു​ട​ങ്ങി​യ​പ്പോ​ഴും ഒ​രാ​ന​പ്പു​റ​ത്ത് ച​ട​ങ്ങ് ന​ട​ത്തി​യി​ട്ടു​ണ്ട്.നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച്‌ എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്താം. കോ​വി​ഡ് മു​ക്ത​മാ​യ ജി​ല്ല എ​ന്ന പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​പ്പു​ണ്ടാ​യാ​ല്‍ ആ​ളു​ക​ള്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച്‌ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക.