അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ട് പേര്‍ക്കായി അന്വേഷണം നടത്തുകയാണ്.ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെതിനെ തുടര്‍ന്നാണ് യുവതിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

0

മലപ്പുറം | പെരിന്തല്‍മണ്ണയില്‍ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തേ തുടര്‍ന്ന് യുവതിയടക്കം ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പരാതിയില്‍ താഴെക്കോട് സ്വദേശിനി ഷബാന, പീറാലി, ജംഷാദ്, എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ക്കായി അന്വേഷണം നടത്തുകയാണ്.ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെതിനെ തുടര്‍ന്നാണ് യുവതിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണിലൂടെ യുവതി വിളിച്ച് ബന്ധം സ്ഥാപിക്കുകയും മാര്‍ച്ച് 18-ന് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് വീടിന് പുറത്തെത്തിയപ്പോള്‍ അഞ്ചംഗ സംഘമെത്തി ഇയാളെ തടഞ്ഞുവെയ്ക്കുകയും വീഡിയോയും ഫോട്ടോയും പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

You might also like

-