സംസ്ഥാനത്ത് ഇന്ന് തുറന്നത് മൂന്ന് ഡാമുകൾ. , മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം കല്ലടയാര്‍, പത്തനംതിട്ട അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം കരമനയാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട്.

0

ഇടുക്കി: കനത്തമഴയെതുടരന്നു സംസ്ഥാനത്ത് ഇന്ന് തുറന്നത് മൂന്ന് ഡാമുകൾ. പമ്പ ഡാം പുലർച്ചെ അഞ്ചു മണിക്കും ഇടമലയാർ രാവിലെ ആറ് മണിക്കും തുറുന്നു. ഇതോടെ അടുത്ത ദിവസങ്ങളിലായി തുറന്ന ഡാമുകളുടെ എണ്ണം ഏഴായി.

അതിശക്തമായ മഴയുടെ മുന്നറയിപ്പുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കാനായി സംസ്ഥാനത്തെ ഏറ്റവും വലിയ ഡാം തുറന്നത്. ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് 35 സെന്റീമീറ്റർവീതം ഉയർത്തിയത്. മൂന്നു വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറക്കുന്നത്.

അതീവ സുരക്ഷയിൽ, കടുത്ത ജാഗ്രതയിലാണ് ഇടുക്കി ഡാം തുറന്നത്. ഇതോടെ ചെറുതോണിമുതൽ ആലുവ വരെയുള്ള പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ആദ്യം തുറന്നത് മൂന്നാം നമ്പര്‍ ഷട്ടറാണ്. പിന്നാലെ ചെറുതോണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിന് പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നു. സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുക.ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പമ്പ ഡാം അഞ്ചുമണിയോടെയാണ് തുറന്നത്. മൂന്ന്, നാല് ഷട്ടറുകൾ 45 സെന്റീമീറ്റർ വീതം ഉയർത്തി. സെക്കൻഡിൽ 25 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽനിന്നും പുറത്തേക്ക് ഒഴുകുന്നത്. പമ്പയാറിന്റ തീരത്തെ 12 പഞ്ചായത്തുകള്‍ അതീവ ജാഗ്രതയിലാണ്. ആറന്മുള, ആറാട്ടുപുഴ, പാണ്ടാട് എന്നിവിടങ്ങളിലെല്ലാം ജാഗ്രത തുടരുന്നു.‌
ഇടുക്കിയിൽനിന്നുമുള്ള വെള്ളം നിയന്ത്രിക്കാനാണ് ഇടമലയാര്‍ ഡാം തുറന്നത്. രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമല്ല.

കേരളത്തിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം കല്ലടയാര്‍, പത്തനംതിട്ട അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം കരമനയാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട്. അതേസമയം നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍ഗോഡ്,കൊല്ലം,ആലപ്പുഴ, ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

കേരളത്തില്‍ നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

You might also like