പാലക്കാട് വൻ കഞ്ചാവ് വേട്ട വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

ലോറിയുടെ റൂഫിലായി പ്രത്യേകം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.

0

പാലക്കാട് | വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ലോറിയിൽ കടുത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോട്ടക്കൽ സ്വദേശികളായ ഫാസിൽ ഫിറോസ്, തിരൂർ സ്വദേശി ഷാഹിദ്, നൗഫൽ എന്നിവരാണ് പിടിയിലായത്.

ലോറിയുടെ റൂഫിലായി പ്രത്യേകം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് റൈഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ മാസം 25-ാം തീയതിയും വാളയാര്‍ ടോള്‍ പ്ലാസയ്‌ക്ക്‌ സമീപം കാറില്‍ കടത്തിയ 188 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍ വീട്ട് പറമ്പില്‍ ബിനു എന്ന മുഹമ്മദ് ബിലാല്‍ (37), പഴയന്നൂര്‍ കല്ലേപ്പാടം പന്തലാം കുണ്ട് വീട്ടില്‍ അഭിത്ത് (24) എന്നിവരാണ് അന്ന് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂര്‍ച്ചയേറിയ രണ്ട് വടിവാളും കണ്ടെടുത്തിയിരുന്നു.

You might also like