ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ ആയുധങ്ങളും 300 കിലോ ഹെറോയിനും പ്രതികള്‍ക്ക് എല്‍ ടി ടി ഇ ബന്ധം

കഴിഞ്ഞ മാർച്ച് 27ന് ഇന്ത്യന്‍ തീര സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ലഹരി വസ്‌തുക്കളും ആയുധങ്ങളും പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരായ എല്‍വൈ നന്ദന, ദാസ്സപ്പരിയ,, ഗുണശേഖര, സേനാരത്, രണസിങ്കെ, നിശാങ്ക എന്നിവരാണ് പിടിയിലായത്. 5 എകെ 47 തോക്കും 1000 തിരകളും ഉള്‍പ്പെടെയാണ് 300.323 കിലോ ഹെറോയിൻ ബോട്ടില്‍ നിന്നും കണ്ടെടുത്തത്

0

ചെന്നൈ :ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്നും മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയ സംഭവത്തിൽ പ്രതികള്‍ക്ക് എല്‍ ടി ടി ഇ ബന്ധമെന്ന് എന്‍ ഐ എ. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നുംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻഐഎയുടെ ആവശ്യം. 300 കിലോ ഹെറോയിനും ആയുധങ്ങളുമായി കഴിഞ്ഞ മാര്‍ച്ചിലാണ് ബോട്ട് പിടികൂടിയത്.

മാർച്ച് 27ന് ഇന്ത്യന്‍ തീര സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ലഹരി വസ്‌തുക്കളും ആയുധങ്ങളും പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരായ എല്‍വൈ നന്ദന, ദാസ്സപ്പരിയ,, ഗുണശേഖര, സേനാരത്, രണസിങ്കെ, നിശാങ്ക എന്നിവരാണ് പിടിയിലായത്. 5 എകെ 47 തോക്കും 1000 തിരകളും ഉള്‍പ്പെടെയാണ് 300.323 കിലോ ഹെറോയിൻ ബോട്ടില്‍ നിന്നും കണ്ടെടുത്തത്

ബോട്ടിലെ വാട്ടര്‍ ടാങ്കില്‍ 301 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. ഇറാനില്‍ നിന്നും കപ്പല്‍ മാര്‍ഗം അറബിക്കടലിലെ ലക്ഷദ്വീപ് ഭാഗത്ത് എത്തിച്ച ഹെറോയിന്‍, ബോട്ടില്‍ ലങ്കയിലേക്ക് കടത്തവെയാണ് തീരസംരക്ഷണ സേനയുടെ പിടിയിലായത്. ബോട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണിപ്പോൾ എൻഐഎ കേസ് അന്വേഷിക്കുന്നത്. ആറ് ശ്രീലങ്കൻ സ്വദേശികളുടെ പേരിൽ എഫ്ഐആർ കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. എന്‍ഐഎ അന്വേഷണത്തോടൊപ്പം ഹെറോയിൻ പിടികൂടിയ സംഭവം നർകോട്ടിക് കൺട്രോൾ ബ്യൂറോ തുടർന്നും അന്വേഷിക്കുന്നുണ്ട്.

You might also like

-