ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം , ഭ്രുണം 17 വയസ്സുകാരിയുടേത് ,പെൺകുട്ടിയെ ഗർഭണിയാക്കിയ യുവാവിനെതിരെ കേസ്

വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു

0

കൊച്ചി :കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചികിത്സക്കെത്തിയ 17 വയസ്സുകാരിയുടെ ഭ്രൂണമാണിതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ കേസ് എടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ രാവിലെയായിരുന്നു 6 മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെ ശൂചീകരണ തൊഴിലാളികളാണ് ശുചി മുറിയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് ബോദ്ധ്യപ്പെടുന്നത്.

വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കായുള്ള അന്വേഷണം തുടങ്ങി.
എറണാകുളം സൗത്ത് പൊലീസ് ആണ് സംഭവത്തിൽ കേസ്സെടുത്ത് അന്വേഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ഇതു സംബന്ധിച്ച ദുരൂഹതകൾ നിലനിന്നിരുന്നു. എന്നാൽ പെൺകുട്ടിക്കോ അമ്മയ്ക്കോ കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിയുന്നത്. മാസം തികയാതെയുള്ള പ്രസവ മാണിതെന്ന് ഡോകടർമാർ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതുണ്ടോയെന്ന് പോക്സോ കേസ് നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും എന്നും പോലീസ് അറിയിച്ചു.

പോക്സോ കേസിൻ്റെ പരിധിയിൽപ്പെടുന്നതിനാൽ പെൺകുട്ടിയെ ഗർഭണിയാക്കിയ യുവാവിനെതിരെ പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. നവജാതശിശുവിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് മാസം തികയാതെയുള്ള പ്രസവമെന്നാണ് ഡോക്ടർമാരും മൊഴി നൽകിയിരിക്കുന്നത്. 17വയസ്സുകാരിക്കും അമ്മക്കും കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

You might also like

-