1969 ല്‍ അയച്ച ടെലിഗ്രാം ലഭിക്കുന്നത് 50 വർഷങ്ങൾക്ക് ശേഷം

ബിരുദം നേടിയതിന് അനുമോദിച്ചു കൊണ്ട് കുടുംബ സുഹൃത്ത് 1969 ല്‍ അയച്ച ടെലിഗ്രാം 50 വര്‍ഷത്തിനുശേഷം 2019 മാര്‍ച്ച് ആദ്യവാരമാണ് റോബര്‍ട്ട് ഫിങ്കിന് ലഭിക്കുന്നത്. വെസ്‌റ്റേണ്‍ യൂണിയന്‍ വഴിയാണ് ടെലിഗ്രാം അയച്ചിരുന്നത്.

0

മിഷിഗണ്‍: യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്നും ബിരുദം നേടിയതിന് അനുമോദിച്ചു കൊണ്ട് കുടുംബ സുഹൃത്ത് 1969 ല്‍ അയച്ച ടെലിഗ്രാം 50 വര്‍ഷത്തിനുശേഷം 2019 മാര്‍ച്ച് ആദ്യവാരമാണ് റോബര്‍ട്ട് ഫിങ്കിന് ലഭിക്കുന്നത്. വെസ്‌റ്റേണ്‍ യൂണിയന്‍ വഴിയാണ് ടെലിഗ്രാം അയച്ചിരുന്നത്.2006 ല്‍ വെസ്‌റ്റേണ്‍ യൂണിയന്‍ ടെലിഗ്രാം ബിസിനസ്സ് അവസാനിപ്പിച്ചിരുന്നു.
ടെലിഗ്രാം ലഭിച്ച ഫിങ്ക് റോച്ചസ്റ്റര്‍ ഒക്ക്‌ലാന്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്. ഇത്ര വൈകിയാണെങ്കിലും അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള ടെലിഗ്രാം ലഭിച്ചതില്‍ ഫിങ്ക് സന്തോഷവാനാണ്. പഴയ ബന്ധങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ടെലിഗ്രാമെന്ന് ഫിങ്ക് പറഞ്ഞു.

ഫിങ്കിന് ഒരു സങ്കടം മാത്രമേ ബാക്കിയൂള്ളൂ. ടെലിഗ്രാം അയച്ച കുടുംബാംഗങ്ങളായ ബെനിനും, ലില്ലിയനും നന്ദി അറിയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന്്. കാരണം ഇരുവരും ഇതിനകം മരണപ്പെട്ടിരുന്നു.

You might also like

-