കടമെടുപ്പ് പരിധിഉയർത്തണം സുപ്രീംകോടതിയെ സമീപിക്കും

നിത്യോപയോഗ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ 5% ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന്റെ പ്രായോഗികതയിൽ സംശയമുയരുകയാണ്. ജിഎസ്‌ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം

0

തിരുവനന്തപുരം | കടമെടുപ്പ് പരിധിയിലെ (borrowing limit)നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം . കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്നവും കേന്ദ്രത്തിൻറെ കൂടുതൽ എതിർപ്പിനും കാരണമാകുമെന്ന്
സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കൈവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കേരളം. കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നിൽ നിൽക്കെ, കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിൽ ഇനി നിയമവഴി തേടാനാണ് നീക്കം.കിഫ്ബി, പെൻഷൻ കമ്പനി വായ്പകളെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങൾക്ക് മേൽ കേന്ദ്രത്തിന് കടന്നുകയാറാനാകില്ലെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ കിഫ്ബി, പെൻഷൻ വായ്പകൾക്കെതിരായ
സിഎജി നിഗമനങ്ങൾ കോടതിയിൽ തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്.

നിത്യോപയോഗ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ 5% ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന്റെ പ്രായോഗികതയിൽ സംശയമുയരുകയാണ്. ജിഎസ്‌ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം എന്നാൽ 5% ജിഎസ്ടിയിലെ സംസ്ഥാന വിഹിതമായ
2.5% ശതമാനം വേണ്ടെന്ന് വയ്ക്കാനേ കേരളത്തിനാകൂഎന്നാണ് ജിഎസ്ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.കേന്ദ്രത്തന്റെ വിഹിതം കേരളത്തിന് തടുക്കാനാവില്ല. ഇതോടെ കേരളത്തിന്റെ ജിഎസ്ടി വിഹിതം ഇനിയും കുറയും.അന്തർ സംസ്ഥാന വ്യാപാരങ്ങളെ അടക്കം ഇത് ബാധിക്കുമെന്നുംവിഗ്ധർ പറയുന്നു. ജിഎസ്ടി ചുമത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വസ്തുക്കൾക്ക് കേരളത്തിൽ എങ്ങനെ നികുതി ഒഴിവാക്കാനാകും എന്നാണ് ചോദ്യം. 5% ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് പ്രഖ്യാപനമെങ്കിലും പാലുത്പന്നങങൾക്ക് ചുമത്തിയ ജിഎസ്ടിയിൽ മാറ്റമുണ്ടായേക്കില്ല.

You might also like