സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ താക്കിത്

1960 ലെ ഭൂപതിവ് നിയമ പ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരും എന്ന് കേരളം സുപ്രീം കോടതിയെ രണ്ട് ആഴ്ച്ച മുമ്പ് അറിയിച്ചിരുന്നു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാനമായ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്

0

ഡൽഹി| 1960 ലെ ഭൂപതിവ് നിയമവും 1964 ലെ ഭൂപതിവ് ചട്ടവും സംബന്ധിച്ച കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.ഭൂപതിവ് ചട്ടത്തിലെ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥന സർക്കാർ പാറമടകളുടെ പ്രവർത്തനം തടഞ്ഞത് ചോദ്യം ചെയ്ത ഹർജിയിലാണ് സര്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത് . സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചു.1960 ലെ ഭൂപതിവ് നിയമ പ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരും എന്ന് കേരളം സുപ്രീം കോടതിയെ രണ്ട് ആഴ്ച്ച മുമ്പ് അറിയിച്ചിരുന്നു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാനമായ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ നിലപാട് സത്യവാങ്മൂലം ആയി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ഇതുവരെ പാലിക്കാത്തതിനാല്‍ ആണ് ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഇന്നലെയാണ് ലഭിച്ചതെന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി കോടതിയെ അറിയിച്ചു. വൈകാതെ സത്യവാങ്മൂലം ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കാര്‍ഷിക ആവശ്യത്തിന് മാത്രമായി പതിച്ചു നൽകിയ ഭൂമി പട്ടയ ഭൂമിമറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരും എന്ന സൂചനയാണ് സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ വാക്കാല്‍ അറിയിച്ചത്.

അതെ സമയം സര്‍ക്കാരും, ക്വാറി ഉടമകളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു കൃഷിക്കായി അനുദിച്ചു പട്ടയം നൽകിയ ഭൂമിൽ മറ്റു നിർമ്മാണങ്ങൾ ഉണ്ടയായാൽ പരിസ്ഥിതി പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്നും .. മുന്‍കാല പ്രാബല്യത്തോടെ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി അഭിഭാഷകരായ ഇ എം എസ് അനാം, എം കെ എസ് മേനോന്‍, ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി. പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി തോമസ് എന്നിവരും ഹാജരായി. കേസ് വീണ്ടും പരിഗണിക്കും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തില്ലെങ്കിൽ സാംത്തെ ലക്ഷകണക്കിന് നിർമ്മങ്ങളെ ഏതു ബാധിക്കുകയും ഇടുക്കി വയനാട് പോലുള്ള ജില്ലകളിൽ വീടൊഴികെ മറ്റൊന്നും നിര്മ്മിക്കാനാകാത്ത സ്ഥിതിവിശേഷം സംജാതമാകും .

You might also like

-