ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഭീകരാക്രമണം; 17കാരൻ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

ഗ്രനേഡ് എറിഞ്ഞ കുൽഗാം സ്വദേശിയായ യാസിർ ഭട്ടാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ജമ്മു ഐജി എംകെ സിൻഹ അറിയിച്ചു. ഇയാൾക്ക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി

0

ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഗ്രനേഡാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയാണെന്ന് പൊലീസ്. ഗ്രനേഡാക്രമണത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉത്തരാഖണ്ഡ‍ിലെ ഹരിദ്വാർ സ്വദേശിയായ മുഹമ്മദ് ഷരീഖ് (17) ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ രാജ്യം നടുങ്ങിയ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച തികയുമ്പോഴാണ് ഈ സംഭവം

. ഗ്രനേഡ് എറിഞ്ഞ കുൽഗാം സ്വദേശിയായ യാസിർ ഭട്ടാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ജമ്മു ഐജി എംകെ സിൻഹ അറിയിച്ചു. ഇയാൾക്ക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ഹാഫീസ് സയിദിന് തിരിച്ചടി; ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യു എൻ തള്ളി

ജമ്മു നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇയാള്‍ എറിഞ്ഞ ഗ്രനേഡ് നിര്‍ത്തിയിട്ടിരുന്ന ബസിന് അടിയില്‍ വീണാണ് പൊട്ടിയത്. രാവിലെ 11.30നായിരുന്നു സംഭവം. കഴിഞ്ഞ മെയ് മാസത്തിന്ശേഷം ജമ്മുവിലെ ബസ് സ്റ്റാൻഡിലുണ്ടായ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. ജമ്മുവിലെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ് തുടരെ തുടരെ ആക്രമണം നടക്കുന്നതെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്..

You might also like

-