ഭരണമുന്നണി യൂണിനുകളുമായി ഉടക്ക് കെഎസ്ഇബി ചെയർമാൻ ബി അശോകിനെ തെറിപ്പിച്ചു .പകരം ,രാജൻ കോബ്രഗഡെ

ചെയർമാനുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ ആ വ്യവസ്ഥകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും സുരേഷ് കുമാർ പറഞ്ഞു .

0

തിരുവനന്തപുരം | കെഎസ്ഇബി ചെയർമാൻ ബി അശോകിനെ മാറ്റി. യൂണിയനുകളുമായി തർക്കത്തിലായിരുന്ന അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിന് തത്തുല്യമായി ഉയർത്തിയാണ് നിയമനം. ബി അശോകിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾ സമ്മർദം ശക്തമാക്കിയിരുന്നു.

കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിനെ മാറ്റിയത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഐഎഎസ് അസോസിയേഷനും മന്ത്രി കെ കൃഷ്ണൻകുട്ടിയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മന്ത്രി എം എം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഉടനടി മാറ്റാൻ സർക്കാർ തയാറായിരുന്നില്ല.അതേ സമയം, ചെയർമാനെ മാറ്റിയത് സർക്കാരിന്റെ തീരുമാനമാണെന്നും പുതുതായി വരുന്ന ചെയർമാനിൽ പ്രതീക്ഷയുണ്ടെന്നും യൂണിയൻ നേതാവ് എംജി സുരേഷ് കുമാർ പ്രതികരിച്ചു. ചെയർമാനുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ ആ വ്യവസ്ഥകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും സുരേഷ് കുമാർ പറഞ്ഞു .

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡെ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.കെഎസ്ഇബിയിൽ ബി അശോക് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളാണ് ചെയർമാനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഎസ്ഇബി ആസ്ഥാന മന്ദിരത്തിന് മുന്നിൽ ദിവസങ്ങൾ നീണ്ടുനിന്ന സമരങ്ങൾ നടന്നു. ചെയർമാന്റെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർ‌ക്ക് എതിരെ നടപടിയുമുണ്ടായി.

മുൻ സർക്കാരിന്റെ കാലത്ത് നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയർമാന്റെ പോസ്റ്റുകളും വിവാദമായി. ഇതിനെതിരെ അസോസിയേഷൻ രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു. സിപിഎം അസോസിയേഷനിൽപ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തർക്കത്തിനിടയാക്കി. മന്ത്രിതലത്തിൽ നിരവധി ചർച്ചകൾക്കു ശേഷമാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്.

You might also like

-