പശ്ചിമബം​ഗാളിലെ ​ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

പശ്ചിമബം​ഗാളിലെ ​ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി മോദി

0

രാജ്യത്തെ മുഴുവന്‍ ജനങ്ങളും പശ്ചിമബം​ഗാളിലെ ​ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി മോദി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങള്‍ പാഴാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബം​ഗാളില്‍ 110 കിലോമീറ്റര്‍ മുതല്‍ 120 കിലൊമീറ്റര്‍ വരെ വേ​ഗത്തിലാണ് ഉംപുന്‍ ചുഴലിക്കാറ്റ് വീശിയത്. സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഇന്നലെ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് വന്‍നാശ നഷ്ടങ്ങളാണ് വരുത്തിയത്. നാലുമണിക്കൂര്‍ നീണ്ടു നിന്ന ചുഴലിക്കാറ്റില്‍ വൈദ്യുതതൂണുകളും മരങ്ങളും പിഴുതെറിയപ്പെടുകയും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തു. പന്ത്രണ്ട് പേരാണ് ദുരന്തത്തില്‍ മരിച്ചത്.