ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെന്‍റര്‍ യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ഇന്നലെ രാവിലെ 10.30 ഓടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

0

കൊച്ചി| കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെന്‍റര്‍ യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്‍റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എന്നാൽ, ഷെറിന് പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കൾ നൽകുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിൻ മാനസികമായി വിഷമത്തിലായിരുന്നു. ഷെറിന്‍റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ഇന്നലെ രാവിലെ 10.30 ഓടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം കൊച്ചിയില്‍ ഒന്നര വര്‍ഷത്തിനിടയില്‍ അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സ് ആണ് മരണപ്പെട്ടത്

You might also like