ബഫര്‍സോണ്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി . പുനപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ബഫർ സോൺ വിഷയത്തിൽ സുപ്രിം കോടതിയിൽ പുനപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

0

തിരുവനന്തപുരം | സുപ്രീംകോടതിയുടെ ജൂണ്‍ 3ലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
ബഫർ സോൺ വിഷയത്തിൽ സുപ്രിം കോടതിയിൽ പുനപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സുപ്രിം കോടതി വിധി മലയോരമേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവതകരം. പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു ഉന്നത തല യോഗത്തിലെ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകും. വിഷയത്തിൽ സർക്കാർ കർഷകർക്കൊപ്പമെന്ന് വനം മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ബഫർ സോൺ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമോ എന്ന് സ്‌പീക്കർ നിയമസഭയിൽ ചോദിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. രണ്ട് മണിക്കൂർ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സുപ്രിം കോടതി ഉത്തരവ് കേരളത്തെ ഗൗരാവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഫർ സോൺ നിർദേശം ആദ്യമായി മുന്നോട്ട് വച്ചത് 2002 ലെ എൻഡിഎ സർക്കാരാണ്. ബഫർ സോണിൽ എൽഡിഎഫ് സർക്കാർ ഉത്തരവ് അപകടകരം.കേരള സർക്കാർ നടപടിയാണ് സുപ്രിം കോടതി ഉത്തരവിന് കാരണം .പി ടി തോമസിന്റെ യും തന്റെയും കോൺഗ്രെസ്സിന്റെയും നിലപാട് കാട് സംരക്ഷിക്കണം എന്നാണ്. കാട് വെട്ടിത്തെളിക്കൽ അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.എന്നാൽ ബഫർ സോൺ വിഷയത്തിൽ നിയന്ത്രണങ്ങൾ കേരളത്തിന് താങ്ങാൻ കഴിയാത്തതെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് അറിയിച്ചു. വനവിസൃതി നോക്കിവേണം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്ന് സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ബഫര്‍സോണ്‍ വിഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

സുപ്രീം കോടതി ഉത്തരവ് കേരളത്തെ ഗൗരാവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.2011 ലെ upa കാലത്താണ് 10 കിലോ മീറ്റർ ബഫർ സോൺ തീരുമാനം എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് ശരിയല്ല.2002 ലെ എൻ ഡി എ സർക്കാർ ആണ് ബഫർ സോൺ നിർദേശം ആദ്യമായി മുന്നോട്ട് വെച്ചത് ബഫർ സോണിൽ എൽ ഡി എഫ് സർക്കാർ ഉത്തരവ് ആണ് അപകടകരം .ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നാണ് ഉത്തരവ്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ധേക്കർ ബഫർ സോണിൽ കേരളം അനുകൂലം എന്ന് പാർലമെന്റിൽ പറഞ്ഞു .കേരള സർക്കാർ നടപടി ആണ് സുപ്രീം കോടതി ഉത്തരവിന് കാരണം .പി ടി തോമസിന്റെ യും തന്റെയും കോൺഗ്രെസ്സിന്റെയും നിലപാട് കാട് സംരക്ഷിക്കണം എന്നാണ് . നിങ്ങളെ പോലെ കാട് വെട്ടിത്തെളിക്കണം എന്നല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

You might also like

-