യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്‌ഐ നേതാക്കൾ പുറത്താക്കി. പ്രിൻസിപ്പലും വിഷയത്തിൽ പ്രതികരിച്ചില്ല.

0

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. ആരോപണവിധേയമായ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് സാനു  പ്രതികരിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്തും. പ്രവർത്തകരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സാനു പറഞ്ഞു. അതേസമയം, അഞ്ച് എസ്എഫ്‌ഐ പ്രവർത്തർ ചേർന്നാണ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരും ബിരുദ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഉച്ചയോടെയാണ് സംഭവം. സംഘർഷത്തിനിടെ അഖിലിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ അഖിലിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐക്കെതിരെ കടുത്ത ആക്ഷേപമാണ് വിദ്യാർത്ഥികൾ ഉയർത്തിയത്. മറ്റൊരു സംഘടനയ്ക്കും കോളേജിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്‌ഐ നേതാക്കൾ പുറത്താക്കി. പ്രിൻസിപ്പലും വിഷയത്തിൽ പ്രതികരിച്ചില്ല. സംഘർഷം അറിഞ്ഞില്ലെന്ന് മാത്രമാണ് പ്രിൻസിപ്പൽ പറഞ്ഞത്. മാധ്യമങ്ങളോട് പുറത്തുപോകാനും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘർഷമല്ല കോളേജിൽ നടന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ പ്രതികരണം. രണ്ട് ഡിപ്പാർട്ടുമെന്റുകൾ തമ്മിലുള്ള പ്രശ്‌നമാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് നേതാക്കൾ പറയുന്നത്.

You might also like

-