കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കേരള കോണ്‍ഗ്രസ് ജോണി നെല്ലൂർ വിഭാഗം ലയിച്ചു. ലയന പ്രമേയം ജോണി നെല്ലൂര്‍ വിഭാഗം പാസാക്കി. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് പ്രത്യേകം യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പിലേക്ക് ഔദ്യോഗികമായി എത്തിചേര്‍ന്നത്. അതെ സമയം ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല.

0

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കേരള കോണ്‍ഗ്രസ് ജോണി നെല്ലൂർ വിഭാഗം ലയിച്ചു. ലയന പ്രമേയം ജോണി നെല്ലൂര്‍ വിഭാഗം പാസാക്കി. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് പ്രത്യേകം യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പിലേക്ക് ഔദ്യോഗികമായി എത്തിചേര്‍ന്നത്. അതെ സമയം ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല.

പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ് അനൂപ് ജേക്കബിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ജോണി നെല്ലൂര്‍ വിഭാഗം ആരോപിച്ചു. സ്ഥാപിത താല്‍പര്യക്കാരുടെ തടവറയിലാണ് അനൂപ് ജേക്കബെന്നും മന്ത്രായിയിരുന്നപ്പോള്‍ കൂടെക്കൂടിയവരാണ് ഇവരെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. ഈ പാര്‍ട്ടിയെ പിളര്‍ത്തുകയാണ് സ്ഥാപിത താല്‍പര്യക്കാരുടെ ലക്ഷ്യമെന്നും പാർട്ടിയെ ഭിന്നിപ്പിക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂർ ആരോപിച്ചു.

ടി.എം ജേക്കബിന് വേണ്ടി ഒരു സ്മാരകം പണിയാൻ തയ്യാറാകാത്ത മകനാണ് പാർട്ടിക്ക് വേണ്ടി വാദിക്കുന്നതെന്നും ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് പ്രവർത്തിക്കാൻ അനൂപ് ജേക്കബ് തയാറാകണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അനൂപ് ജേക്കബാണെന്നും ചെറിയ പാർട്ടിയുടെ ചെയർമാനായി ഇരിക്കുന്നതിലും നല്ലത് വലിയ പാർട്ടിയുടെ ഭാഗമാകുന്നതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അതെ സമയം അനൂപിനെയും ജോണിയെയും ഒന്നിച്ച് നിർത്താനുള്ള ശ്രമങ്ങൾ യു.ഡി.എഫ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

You might also like

-