കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ “ഇസ്ലാമിക് റെസിഡന്റ് കൗണ്‍സില്‍

കത്തില്‍ പറയുന്ന സംഘടനയെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും പൊലീസ് വ്യക്താക്കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അലോക് കുമാറിനെതിരെ കത്തില്‍ ഭീഷണിയുണ്ട്. കത്ത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല

0

മംഗളൂരു | കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചതായി പൊലീസ്. ‘ഇസ്ലാമിക് റെസിഡന്റ് കൗണ്‍സില്‍’ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നതെന്നും, കത്തിന്റെ ആധികാരികത സംബന്ധിച്ച പരിശോധന നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.കത്തില്‍ പറയുന്ന സംഘടനയെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും പൊലീസ് വ്യക്താക്കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അലോക് കുമാറിനെതിരെ കത്തില്‍ ഭീഷണിയുണ്ട്. കത്ത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല. കേസില്‍ പൊലീസ് പിടിയിലായ മുഖ്യപ്രതി മുഹമ്മദ് ഷരീഖിന്റെ ചിത്രം പതിച്ചിട്ടുള്ള കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.

മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് കത്തില്‍ പറയുന്നതായി പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് സ്‌ഫോടനത്തിലൂടെ ഉദ്ദേശിച്ചതെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മംഗളൂരുവിലെ നാഗൂരില്‍ ഓട്ടോറിക്ഷയില്‍ പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും മുഖ്യമന്ത്രിയായ ഷരീഖിനും പരുക്കേറ്റിരുന്നു. ഷരീഖ് കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. ആലുവയിലെത്തിയ ഷരീഖ് അഞ്ച് ദിവസം ഇവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

You might also like