കരിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു. മർദ്ധിച്ചു കൊന്നതാണെന്ന് സമരസമിതി

ഇന്നലെ നാട്ടുകാർ നാട്ടുകാർ നാളുകളായി പ്രക്ഷോപം നടത്തിവന്നിരുന്ന ദേവിയർ കോളനി മുനിയറച്ചാൽ പ്രദേശത്തെ പാറമടയിൽ നിന്നും നടത്തിപ്പുകാരായ അഞ്ചേരിയിലെ ബേബിയും അദ്ദേഹത്തതിന്റെ മകനും എബിയും ലോറിയുമായി പാറമക്ക് കൊണ്ടുപാകനായി എത്തി ,ഇതേ തുടർന്ന് പാറമടയുടെ അതിർത്തിയിൽ താമസിക്കയുന്ന രജനിയും മറ്റു ചിലരും പാറ കയറ്റിക്കൊണ്ടുപോകുന്നതിനു തടസ്സം സൃഷ്ടിച്ചു .

0

അടിമാലി :കരിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു . ഇരുമ്പുപാലം പത്താംമൈൽ ദേവിയാർകോളനി . സ്വദേശി
പുത്തൻപുരക്കൽ ബാലകൃഷണറെ ഭാര്യാ രജനി ബാലകൃഷ്‌ണ(55 )നാണ് മരിച്ചത് . ഇന്നലെ നാട്ടുകാർ നാട്ടുകാർ നാളുകളായി പ്രക്ഷോപം നടത്തിവന്നിരുന്ന ദേവിയർ കോളനി മുനിയറച്ചാൽ പ്രദേശത്തെ പാറമടയിൽ നിന്നും നടത്തിപ്പുകാരായ അഞ്ചേരിയിലെ ബേബിയും അദ്ദേഹത്തതിന്റെ മകനും എബിയും ലോറിയുമായി പാറമക്ക് കൊണ്ടുപാകനായി എത്തി ,ഇതേ തുടർന്ന് പാറമടയുടെ അതിർത്തിയിൽ താമസിക്കയുന്ന പുത്തൻപുരക്കൽ ബാലകൃഷണറെ ഭാര്യാ  രജനിയും മറ്റു ചിലരും പാറ കയറ്റിക്കൊണ്ടുപോകുന്നതിനു തടസ്സം സൃഷ്ടിച്ചു . തുടർന്ന് നാട്ടുകാർ ഉടയുമായി വാക്കേറ്റവും കയ്യാങ്കളിയുമായി സംഘർഷത്തിനിടെ ബോധമറ്റ് നിലത്തുവീണുകിടന്ന രജനിയെ നാട്ടുകാർ ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

പ്രദേശവാസികൾ രജനിയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ചു രംഗത്തുവന്നതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു . നാട്ടുകാരുടെ സമരത്തെത്തുടർന്ന് എട്ടുമാസസകലമായി നിർത്തിയിട്ടിരുന്ന പാറ മടയിൽനിന്നും കോൺഗ്രസ്സനേതാവുകൂടിയായ അഞ്ചേരി ബേബി വീണ്ടും പാറ പൊട്ടിക്കാനും പാറമടയിൽനിന്നും പാറമക്ക് കയറ്റാനും ലോറി യുമായി എത്തിയപ്പോഴാണ് സംഘർഷം അരങ്ങേറിയത് . സംഘർഷത്തിനിടെ രജനിയെ ഉടമയും സംഘവും രജനിയെ മർദ്ധിച്ചു കൊലപ്പെടുത്തിയതാണെന്ന് സമരസമിതി ആരോപിച്ചു .
അടിമാലി പോലീസ് പ്രദേശത്തെത്തി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ചശേഷം പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അടിമാലി പോലീസ് അറിയിച്ചു

You might also like

-