അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി

0

അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കോവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതോല്പാദനം കുറവാണ്. പലയിടത്തെയും ജനറേറ്ററുകള്‍ തകരാറിലാണെന്നും അറിയുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കെ.എസ്.ഇ.ബി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. സാധാരണ മഴയുണ്ടായാല്‍ പോലും 2018 ന് സമാനമായ പ്രളയത്തിന് സാധ്യതയുണ്ട്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന കാനകള്‍ വൃത്തിയാക്കിയത് കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്.