കെ എസ് ആർ ടി സിജീവനക്കാർക്ക് എല്ലാമാസവും 5 നകം ശമ്പളം കൊടുക്കണം ഹൈക്കോടതി

ഭരണം നടത്തുന്നവർ അക്കാര്യം ചെയ്തേ പറ്റൂ.കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

0

കൊച്ചി| കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത.എല്ലാമാസവും 5 നകം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭരണം നടത്തുന്നവർ അക്കാര്യം ചെയ്തേ പറ്റൂ.കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.

3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.8 കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

ജൂണ്‍ മാസം 21 ആയിട്ടും കെ യെ ആർ ടി സി യില്‍ മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കെഎസ്ആര്‍ടിസിയില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണം. കെഎസ്ആർടിസി വായ്പാ കുടിശികയായി നൽകാനുള്ള തുക 12,100 കോടി രൂപയാണെന്ന് നേരത്തേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കെഎസ്ആർടിസിയുടേതായി നിരത്തിൽ 5,255 ബസുകളാണ് ഓടുന്നതെന്നും 300 ബസുകൾ ഉപയോഗശൂന്യമായെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

You might also like

-