അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോർട്ടം

നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

0

തൃശൂർ | അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോർട്ടം നടത്തും.അബുദാബി ഇരട്ടക്കൊലപാതകത്തിലാണ് മരണപ്പെട്ടതെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്നാണ് ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കുന്നത്. ഇവരുടെ മൃതദേഹം സെൻറ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം നടത്തിയിരുന്നത് . ഇരിങ്ങാലക്കുട ആർഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം.കോഴിക്കോട് സ്വദേശി ഹാരിസിൻറെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസിക്ക് ജോലി. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി
നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഷൈബിൻ അഷറഫ് ഹാരിസിൻറെ ബിസിനസ് പങ്കാളിയായിരുന്നു. ഈ കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോർട്ടം.2020 മാര്‍ച്ചിലായിരുന്നു ഡെന്‍സിയുടെ മൃതദേഹം സംസ്‌കരിച്ചത്. 2019ലാണ് ഡെന്‍സി ജോലി തേടി അബുദാബിയിലെത്തുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വീട്ടുകാര്‍ക്ക് ആദ്യം ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്നും വിവരം ലഭിച്ചിരുന്നു. ഡെന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്നു പറഞ്ഞ് അന്‍വര്‍ എന്നയാളാണ് ഇവരുടേത് കൊലപാതകമാണെന്ന് ബന്ധുക്കളെ അറിയിച്ചത്. പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകത്തിലെ കൂട്ടു പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള തീരുമാനം

ഷാബാ ശരീഫ് കൊലപാതക കേസിലെ പ്രധാന പ്രതിയായ നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫ് മരണത്തിന് പിന്നിലെന്ന കൂട്ടു പ്രതികള്‍ മൊഴി നല്‍കിയതോടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം റീ പോസ്റ്റുമോര്‍ട്ടത്തിന് അപേക്ഷ നല്‍കുകയായിരുന്നു. ഒരാഴ്ച്ച മുന്‍പാണ് ഡെന്‍സിക്കൊപ്പം കൊല്ലപ്പെട്ട ഹാരിസിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5 നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം

You might also like

-