18 കേസുകളില്‍ കുറ്റക്കാരാണെന്നുകണ്ടെത്തി കോടതി ഇടപെട്ട് പിരിച്ചുവിട്ട പോലീസുകാരന് വീണ്ടും നിയമനം നൽകി സർക്കാർ

18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ സർവീസില്‍നിന്ന് പിരിച്ചുവിട്ടത്. അനധികൃത സ്വത്തുസമ്പാദനം, കസ്റ്റഡി മർദ്ദനം എന്നീ ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജിലൻസും സംസ്ഥാന ഇൻറലിജൻസു നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

0

തിരുവനന്തപുരം |”സമൂഹത്തിന് ഭീഷണി” എന്ന് ഹൈക്കോടതി പരാമർശിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുത്ത് സർക്കർ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇന്‍സ്‌പെക്ടറെ സർവീസിൽ തിരിച്ചെടുത്തത് . തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എന്‍.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. കാസർഗോഡ് ക്രൈം ബ്രാ‍ഞ്ചിലാണ് നിയമനം നൽകിയത്.ശ്രീമോനെ ഗുരുതര ആരോപണങ്ങളെ തുടർന്ന് പിരിച്ചുവിട്ടത്.

18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ സർവീസില്‍നിന്ന് പിരിച്ചുവിട്ടത്. അനധികൃത സ്വത്തുസമ്പാദനം, കസ്റ്റഡി മർദ്ദനം എന്നീ ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജിലൻസും സംസ്ഥാന ഇൻറലിജൻസു നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. ഉത്തരമേഖല ഐജിയായിരുന്ന അശോക് യാദവാണ് പിരിച്ചുവിട്ടത്.കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനെ വിജിലന്‍സിലേക്ക് വിജിലൻസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്.

സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയിൽ വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളില്‍ പരാതി ഉന്നയിച്ചിരുന്നു.ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മര്‍ദനം, ഭീഷണിപ്പെടുത്തല്‍ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു പിരിച്ചുവിടൽ.

You might also like

-