ഗരീബ് കല്യാൺ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതി പ്രകാരം ലഭിക്കുക.പദ്ധതി അഞ്ചാം ഘട്ടത്തിലേക്കാണ് വ്യാപിപ്പിക്കുന്നത്

0

ഡൽഹി: ഗരീബ് കല്യാൺ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. മാർച്ച് 2022 വരെ നീട്ടാനാണ് അംഗീകാരം ലഭിച്ചത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതി പ്രകാരം ലഭിക്കുക.പദ്ധതി അഞ്ചാം ഘട്ടത്തിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി 53,344.52 കോടി രൂപ ഭക്ഷ്യ സബ്സിഡി ആവശ്യമായി വരും. 163 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഇതിനായി ഉപയോഗിക്കും. ഡിസംബർ 1 മുതലാണ് അഞ്ചാംഘട്ടം ആരംഭിക്കുക.

പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ 2020 ഏപ്രിൽ മുതൽ നവംബർ വരെയാണ് നടന്നത്. മൂന്നാം ഘട്ടം 2021 മേയ് മുതൽ ജൂൺ വരെയും പൂർത്തിയാക്കി. പദ്ധതിയുടെ നാലാം ഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ പദ്ധതിക്കായി കേന്ദ്രസർക്കാർ ആകെ ചെലവിടുന്നത് 2.60 ലക്ഷം കോടി രൂപയാകും.

You might also like

-