യുക്രെയ്‌നിൽ നിന്നും 242 ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി

എയർഇന്ത്യയുടെ ഡ്രീംലൈനർ ബി-787 വിമാനത്തിലാണ് ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. വിമാനത്തിൽ 242 യാത്രക്കാരുണ്ടായിരുന്നു. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങി എത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

0

ഡൽഹി | യുദ്ധഭീതിയിൽ കഴിയുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ആദ്യ വിമാനം രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നു.

എയർഇന്ത്യയുടെ ഡ്രീംലൈനർ ബി-787 വിമാനത്തിലാണ് ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. വിമാനത്തിൽ 242 യാത്രക്കാരുണ്ടായിരുന്നു.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങി എത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. മൂന്ന് വിമാനങ്ങളാണ് വന്ദേ ഭാഗത് ദൗത്യത്തിൽ യുക്രെയ്‌നിലേയ്‌ക്ക് പുറപ്പെടുന്നത്.

റഷ്യ ഏത് നിമിഷത്തിലും ശക്തമായ ആക്രമണം യുക്രെയ്‌നിൽ നടത്താൻ ഇടയുണ്ട്. റഷ്യയുടെ നടപടി അന്താരാഷ്‌ട്ര സമാധാന നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.

-

You might also like

-