മക്കളുടെ  മുന്നിൽ വെച്ച്  പിതാവ് മാതാവിനെ വെടിവച്ചു കൊന്നു 

ലൂസെറോക്കു  നാല് തവണ വെടിയേറ്റതായും താമസിയാതെ നരഗിനെ അറസ്റ്റ് ചെയ്തതായും  ഡെയ്‌ലി സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .

0

കാലിഫോർണിയ | അത്താഴവിരുന്നിനിടെ ഉണ്ടായ വഴക്കിനെ  തുടർന്ന്  രണ്ട് കുട്ടികളുടെ  മാതാവിനെ രണ്ട് കുട്ടികളുടെ മുൻപിൽ വെച്ച് പിതാവ് വെടിവച്ചു കൊലപ്പെടുത്തിയത്. ഫിലിപ്പിനോ അമേരിക്കനാണു കൊല്ലപ്പെട്ട മാതാവ്  .മാർച്ച് 6 ന് കാലിഫോർണിയയിലെ ഡാലി സിറ്റിയിൽ 3 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ മുന്നിൽ വെച്ചാണ് ഫ്രാൻസെസ് കേന്ദ്ര ലൂസെറോയെ  (27)  ഭർത്താവ്  റോമിയർ നരാഗ് 27 വെടിവച്ചത്.രാത്രി 7.30ഓടെ വീട്ടിൽ വെച്ച്  ലൂസെറോ 9 മില്ലിമീറ്റർ തോക്കുപയോഗിച്ച് നരഗ് വെടിവെച്ചുകൊന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  ലൂസെറോക്കു  നാല് തവണ വെടിയേറ്റതായും താമസിയാതെ നരഗിനെ അറസ്റ്റ് ചെയ്തതായും  ഡെയ്‌ലി സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .

കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ, വാഹനത്തിൽ തോക്ക് ഒളിപ്പിച്ച് വെച്ചത്, ആയുധം ഒളിപ്പിച്ച് വെച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.നരഗ് ഇപ്പോൾ മാഗ്വെയർ കറക്ഷണൽ ഫെസിലിറ്റിയിൽ ജയിലിൽ കഴിയുകയാണ്, സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് 16 ന് കോടതിയിൽ ഹാജരാകും.അവരുടെ രണ്ട് കുട്ടികൾ മാതാവിന്റെ   കുടുംബത്തിന്റെ സംരക്ഷണയിലാണ്.

You might also like

-