പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

കണ്ണൂർ സബ് കോടതി ജഡ്ജിന്റേതാണ് വിധി

0

സി.പി.എം നേതാവ് പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയ നേതാക്കൻമാരെ ആക്രമിച്ചുവെന്ന കേസിലാണ് പ്രതികളായ 12 മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടത്. കണ്ണൂർ സബ് കോടതി ജഡ്ജിന്റേതാണ് വിധി.സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

അരിയിൽ ശുക്കൂർ സംഭവത്തിൽ പ്രതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. അൻസാർ, ഹനീഫ, സുഹൈൽ, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീർ, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്.

 

You might also like