കെ റെയിൽ കല്ലിടിൽ സാമൂഹിക ആഘാത പഠനം നടത്താൻ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി

നിലവില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡിലേക്ക് പോകാന്‍13 മണിക്കൂര്‍ എടുക്കും. എന്നാല്‍ സില്‍വര്‍ ലൈന്‍ വന്നാല്‍ ഇത് 3 മണിക്കൂറായി ചുരുങ്ങും. തന്നെയുമല്ല സുരക്ഷിതമായ യാത്രയാണ് കെ റെയില്‍ മുന്നോട്ട് വയ്ക്കുന്നത്. വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു

0

ഡൽഹി | കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഔദ്യോഗികമായല്ലെങ്കിലും റയിൽവേ മന്ത്രിയേയും കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു

കേന്ദ്രവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പദ്ധതി വിജയരമായി നടപ്പാക്കാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്ലുകള്‍ പിഴുതാല്‍ പദ്ധതി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോഴുള്ളത് ജനങ്ങളുടെ ആശങ്ക അല്ലെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സമരത്തിന് പിറകിലുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇത് ജനങ്ങളുടെ ആശങ്കയല്ല, ചിലരുടെ താല്പര്യം മാത്രമാണ്. കല്ല് ഇട്ടാല്‍ ക്രയവിക്രയ നടപടികള്‍ക്ക് നിലവില്‍ തടസമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേയെന്നും ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍വ്വേ കൊണ്ട് ആര്‍ക്കും നഷ്ടമില്ല. നഷ്ടപ്പെടുന്ന സ്വത്തിനു ഉള്ള വിലയെക്കാള്‍ കൂടുതല്‍ വില നല്‍കി, ജനങ്ങളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങള്‍ക്കെപ്പോഴും ജനങ്ങളുടെ കാര്യത്തില്‍ മാത്രമേ ശ്രദ്ധയുള്ളൂ എന്നും ആ ജനങ്ങള്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായ വിജയന്‍. അനാവശ്യ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ ബാധ്യത. ഇപ്പോഴത്തെ പ്രതിഷേധം നാടിന്റെ ആകെയുള്ള പ്രതിഷേധമല്ലെന്നും
ജനങ്ങളെ വിശ്വാസത്തിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല. പദ്ധതി കാരണം ഒരാളും കിടപ്പാടം ഇല്ലാത്തവരായി മാറില്ലെന്നും നഷ്ടപരിഹാരത്തിന് കാലതാമസം എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ഇതിനായി വിചിത്ര സഖ്യം തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്നും സമരങ്ങള്‍ക്ക് അതിവൈകാരിക പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം. വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കണക്കാക്കുന്ന ആകെ ചിലവ് 63945 കോടിയാണെന്നും ഡിപിആറു മായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം 450 ട്രക്ക് സില്‍വര്‍ ലൈനില്‍ സാധിക്കും. 9394 കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡിലേക്ക് പോകാന്‍13 മണിക്കൂര്‍ എടുക്കും. എന്നാല്‍ സില്‍വര്‍ ലൈന്‍ വന്നാല്‍ ഇത് 3 മണിക്കൂറായി ചുരുങ്ങും. തന്നെയുമല്ല സുരക്ഷിതമായ യാത്രയാണ് കെ റെയില്‍ മുന്നോട്ട് വയ്ക്കുന്നത്. വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യപരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാഹന സാന്ദ്രത വളരെ കൂടുതലാണ് കേരളത്തില്‍. സുസ്ഥിരമായ യാത്ര സംവിധാനം കേരളത്തെ സംബന്ധിച്ച് അനിവാര്യമാണെന്നും ദേശീയപാതകളുടെ വികസനത്തിന് 25 ശതമാനം ചെലവ് വഹിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ 25% പങ്കാളിത്തം കേരള സര്‍ക്കാരിനുണ്ടെന്നും ദേശീയ പാത വികസനം നടക്കില്ലെന്നു പ്രചരണം ഉണ്ടായിരുന്നെന്നും എന്നാല്‍ ദേശിയ പാത വികസനം യാഥാര്‍ഥ്യമാകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

You might also like

-