എലത്തൂരില്‍ ട്രെയിലെ തീ വയ്പ്പ് മരണമടഞ്ഞവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പലോട്ട് പള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെയാണ് സന്ദർശന വാർത്ത അറിയിച്ചത്.

0

കോഴിക്കോട് | എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പിനെ തുടര്‍ന്ന് മരണമടഞ്ഞ മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ട് പള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെയാണ് സന്ദർശന വാർത്ത അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

 

 കോഴിക്കോട് എലത്തൂരിൽ വെച്ച് ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് വീണുമരിച്ച മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും
മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും വീടുകൾ സന്ദർശിച്ചു. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.
You might also like

-