വന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസ്സം കേന്ദ്ര നിയമമാണ് മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്നും അതിന് കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.

0

തൊടുപുഴ,കട്ടപ്പന | വന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസ്സം കേന്ദ്ര നിയമണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേന്ദ്ര നിയമം മനുഷ്യനല്ല പ്രാധാന്യം കൊടുത്തിട്ടുള്ളത് . കടുവയും പുലിയുമെല്ലാം ജനവാസമേഖലയിൽ ഇറങ്ങിയാൽ സംസ്ഥാന സർക്കാരിന് നിയത്രിക്കാൻ അധികാരമില്ല .കേന്ദ്ര വന്യ ജീവി എല്ലാത്തിനും തടസ്സമാണ് . വന്യജീവി നിയമം ഉണ്ടാക്കിയത് ഇന്ദ്രഗാന്ധിയാണ് പിന്നീട് ജയറാം രമേശ് കൂടുതൽ ശ്കതമാക്കി . മനുഷ്യനെ സംരക്ഷിക്കാൻ കേന്ദ്ര വന്യജീവി നിയമത്തിൽ മാറ്റം ആവശ്യമാണ് . കേന്ദ്ര വനം വകുപ്പ് മന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് നിയമത്തിൽ മാറ്റം വരുത്താനാകില്ലന്നാണ് .

ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്നും അതിന് കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയെ ബിജെപി സ‍ര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല. ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.ബിജപി ആര്‍എസ്എസ്സിന്റെ അജണ്ഡ അംഗീകരിച്ച പാര്‍ട്ടിയാണ്. രാജ്യത്തെ ഭരണഘടന രാജ്യത്തിന് ചേര്‍ന്നതല്ലെന്നതാണ് ആര്‍എസ്എസ് നിലപാട്.മനുസ്മൃതിയുടെ മനുവിനെ മനസ്സിലാക്കത്തവരാണ് ഭരണഘടന ശിപ്പികളെന്ന് അവര്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ മതനിരപേക്ഷത തകര്‍ത്തു. മതനിരപേക്ഷ തകര്‍ക്കുന്നതാണ് മണിപ്പൂരില്‍ കണ്ടത്. മണിപ്പൂരില്‍ കലാപകാരികള്‍ക്കായിരുന്നു സര്‍ക്കാര്‍ പിന്തുണ നല്‍കിയത്.

രാഹുല്‍ ഗാന്ധി വലിയ യാത്ര നടത്തി എന്നാല്‍ ഒരഭിപ്രായവും പറഞ്ഞില്ല. ബിജെപി ശ്രമിക്കുന്നത് രാജ്യത്തെ തകര്‍ക്കാനാണ്. അത് തടയാന്‍ നമുക്ക് കഴിയണം. ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണ്. അതിന് കാരണം ഇടതുപക്ഷ സര്‍ക്കാറാണ്. ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ ദരിദ്ര്യരാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദ്ധാനങ്ങള്‍ പലതും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് എല്‍ഡിഎഫ്‌ പ്രചാരണ യോഗത്തില്‍ പറഞ്ഞു

You might also like

-