സർക്കാർ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി

കൊവിഡ് മാറുന്നതോടെ ബയോ മെട്രിക് സംവിധാനം നി‍ർബന്ധമാക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി

0

രണ്ടാം പിണറായി സർക്കാർ അധികാലത്തിൽ ഏറ്റ ശേഷം ഉദ്യോഗസ്ഥരെ ആദ്യമായി അഭിസംബോധന ചെയ്തു മുഖ്യമന്ത്രി.ജീവനക്കാരാകെ സ്മാർട്ടാക്കണമെന്നും, ജോലിക്ക് ഹാജരാകേണ്ടവർ കൃത്യസമയത്ത് എത്തിയിരിക്കണം. മനപ്പൂർവം ഫയൽ താമസിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം പൂർണമായും മാറണം. ഇതിലൊക്കെ പുരോഗതിയുണ്ടായിട്ടുണ്ട്. ഇതിന്റെ പൂർണമായ അന്ത്യമാണ് ആ ആവവശ്യം. ചില ഓഫീസുകൾ കേന്ദ്രീകരിച്ച് നാടിനെ ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. ഒറ്റപ്പെടതാണെങ്കfലും അവസാനിപ്പിക്കേണ്ടതുണ്ട് എന്നതിലാണ് ഇക്കാര്യം പ്രധാനമാകുന്നത്.കൊവിഡ് മാറുന്നതോടെ ബയോ മെട്രിക് സംവിധാനം നി‍ർബന്ധമാക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.ജനങ്ങളോട് ആർദ്രതയോടെ വേണം ഇടപെടാൻ, ജീവനക്കാർ തമ്മിലുള്ള പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ട്. ഇത് അനഭിഷണീയമായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സിവിൽ സർവീസിന്റെ ശോഭ കെടുത്തുന്ന ഒരു ചെറു വിഭാഗം ഇപ്പോഴുമുണ്ട്. ഫയൽ നീക്കത്തിൽ നൂലാമാല തുടരുകയാണ്. ഫയലുകൾ തട്ടിക്കളിക്കുന്നത് ഒഴിവാക്കുമെന്നും സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ വെബിനാറിൽ മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് വർഷം കൂടുമ്പോഴുള്ള ഭരണമാറ്റങ്ങൾ കേരളത്തിന്റെ മുന്നേറ്റത്തെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം സമാനതകളില്ലാത്തതായിരുന്നു. നിരവധി ദുരന്തങ്ങൾ നേരിടേണ്ടി വന്ന സമയമായിരിന്നു. അതിന്റെ ഒന്നും മുന്നിൽ കേരളം തളർന്നില്ല. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുകയാണ് ലക്ഷ്യം. 25 വർഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ജീവിതനിലവാരം ഉയർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

You might also like

-