പബ്ജി ഉള്‍പ്പെടെ 275 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്
ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ കൂടി വിലക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ഗെയിമിംഗ് ആപ്പുകളായ പബ്ജി ഉള്‍പ്പെടെയുള്ളവ നിരോധിക്കാനാണ് നീക്കം.കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്.
പുതിയതായി നിരോധിക്കേണ്ട 275 ആപ്ലിക്കേഷനുകളുടെ പട്ടിക കേന്ദ്രം തയാറാക്കിയിട്ടുണ്ട്.ചൈനീസ് നിക്ഷേപമുള്ള കമ്ബനികളെ പിന്‍വലിക്കാനും ആലോചിക്കുന്നുണ്ട്.