ലോക്സഭാ തെരെഞ്ഞെടുപ്പ് ഉടൻ ? പ്രത്യേക പാർലമെൻറിന്റെ സമ്മേള്ളനം വിളിച്ച് കേന്ദ്ര സർക്കാർ.

രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കുന്നില്ല

0

ഡല്‍ഹി| ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനം വിളിച്ച് കേന്ദ്ര സർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേള്ളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കുന്നില്ല.

ജൂലൈ 20 മുതൽ ഓ​ഗസ്റ്റ് 11 വരെ നടന്ന വർഷകാല സമ്മേളനം മണിപ്പൂ‍ർ വിഷയത്തിൽ പ്രക്ഷുബ്ധമായിരുന്നു. ഇൻഡ്യ സംഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സ‍ർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് സമ്മേളനത്തിന്റെ അവസാന ദിവസം പരാജയപ്പെട്ടു. അവസാന ദിവസം നടന്ന മോദിയുടെ പ്രസം​ഗത്തിനിടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

You might also like

-