രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ന് മുകളിലെത്തി

,തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടൽ, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് അപൂര്‍വം ചില രോഗികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും,

0

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ആശങ്ക ഉയർത്തി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ന് മുകളിലെത്തി. ഫെബ്രുവരി മൂന്നിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 നു മുകളിലാകുന്നത്.നാല് ദിവസത്തിനിടെ 19,000 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ മാസം 6ന് ചികിത്സയിലുണ്ടായിരുന്നത് 29,962 രോഗികളായിരുന്നു. ഇന്നലെ ഇത് 39,000 കടന്നു.

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം പരിശോധന നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരും. പ്രതിദിന കേസുകൾ പതിനായിരമാകുമെന്നാണ് വിലയിരുത്തൽ.

കോവിഡ് ആദ്യതരംഗത്തെക്കാൾ ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിദഗ്ധാഭിപ്രായം,തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടൽ, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് അപൂര്‍വം ചില രോഗികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും,
തലച്ചോറിന് പ്രശ്നങ്ങള്‍. പുതിയ പഠനം അനുസരിച്ച് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കും. കൂടാതെ കുട്ടികളിൽ അപൂർവ്വ അവസ്ഥയായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി ലക്ഷണങ്ങള്‍ക്കും കാരണമാകും.ശരീരത്തിന്‍റെ പ്രതിരോധ ശേഷി നാഡിവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് ക്ഷീണം, തളർച്ച എന്നിവയ്ക്കും ക്രമേണ പരാലിസിസിലേക്കും നയിച്ചേക്കാമെന്നും പഠനം ഉത്ക്കണ്ഠ. വിഷാദം അടക്കം മാനസികാരോഗ്യത്തിനും കനത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

You might also like

-