ലൈംഗികപീഡന കേസില്‍ തരുണ്‍ തേജ്‍പാലിന് തിരിച്ചടി.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്‍പാലിന്‍റെ ഹര്‍ജി സുപ്രീംകോടി തള്ളി. ആറു മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

0

ദില്ലി: ലൈംഗികപീഡന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്‍പാലിന് തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്‍പാലിന്‍റെ ഹര്‍ജി സുപ്രീംകോടി തള്ളി. ആറു മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തേജ്‍പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു തരത്തിലും ധാര്‍മ്മികമായി അംഗീകരിക്കാനാകാത്ത കുറ്റകൃത്യമാണ് തേജ്‍പാലിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ സ്വകാര്യതാലംഘനമാണ് ഉണ്ടായതെന്നും കോടി നിരീക്ഷിച്ചു.

2013 സെപ്റ്റംബറില്‍ പനാജിയിൽ നടന്ന ബിസിനസ്‌ മീറ്റിനിടെ സഹപ്രവർത്തകയെ ലിഫ്റ്റിനുള്ളിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തേജ്‍പാലിനെതിരായ കേസ്. ഗോവയിലെ കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുക.

You might also like

-