പുതിയ സാമ്പത്തിക വര്‍ഷം നികുതി വർധന ഇന്നുമുതൽ ജീവിത ചിലവേറും

200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. നികുതി മാത്രമല്ല, കുടിവെള്ളത്തിന്റെ ചിലവും കൂടുകയാണ്. ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും

0

തിരുവനന്തപുരം | ഇന്ന് ഏപ്രില്‍ ഒന്ന്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടൊപ്പം ഇന്ന് മുതല്‍ നമ്മുടെ ജീവിതച്ചിലവും ഏറുകയാണ്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതല്‍ വിലകൂടും. ഭൂമിയുടെ ന്യായവിലയും നികുതി ഭാരവും വര്‍ധിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും, എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. നികുതി മാത്രമല്ല, കുടിവെള്ളത്തിന്റെ ചിലവും കൂടുകയാണ്. ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.

ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും കൂടി. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന . ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും.

You might also like